അവശിഷ്ടം

മെരുങ്ങിയേറെ ഞാന്‍ എങ്കിലുമോര്‍മയില്‍ മദിച്ചകാടിന്റെ നിഴല്‍പ്പാടുകള്‍. കൊഴിഞ്ഞു സ്വപ്‌നങ്ങളെങ്കിലും നീളുമീ വിലോഭനങ്ങളില്‍ വശംകെടുന്നേരം തികട്ടിയെത്തുന്നു പഴയഗന്ധങ്ങള്‍. മറന്നു ഭാഷകളെങ്കിലുമാളുകള്‍ പിരിഞ്ഞുപോകുന്ന നേരത്ത് പ്രാചീന ലിപികളാല്‍ പ്രാണനുഴിഞ്ഞിരിക്കുന്നു മറന്നുപോയ്…

continue
ജീവിതം ശില്പപ്പെടുത്തിയ കാവ്യപ്രതിഷ്ഠകള്‍ | വി. കെ. ബാബു

കാല്‍നൂറ്റാണ്ടിനിടെ ശിവദാസ് പുറമേരി എഴുതിയ  തെരഞ്ഞെടുക്കപ്പെട്ട കവിതകളുടെ സമാഹാരമായ മനുഷ്യനെ പ്രതിഷ്ഠിച്ച കണ്ണാടികള്‍ എന്ന കൃതിയുടെ വായന [ട്രൂകോപ്പി വെബ്സീനില്‍ പ്രസിദ്ധീകരിച്ചത്] കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടെ ശിവദാസ് പുറമേരി എഴുതിയ  തെരഞ്ഞെടുക്കപ്പെട്ട കവിതകള്‍ മനുഷ്യനെ പ്രതിഷ്ഠിച്ച കണ്ണാടികള്‍ എന്ന പേരില്‍ സമാഹരിക്കപ്പെട്ടിരിക്കുന്നു. ഇതിനകം പ്രസിദ്ധീകൃതമായ മൂന്ന് സമാഹാരങ്ങളിലെ ശ്രദ്ധേയമായ കവിതകള്‍ക്കു പുറമേ പുതിയ കവിതകളും ഈ സമാഹാരത്തിലുണ്ട്. (more…)

continue
‘ചിലതരം വിരലുകൾ’ പ്രകാശനം | 2007 കോഴിക്കോട്

ചിലതരം വിരലുകൾ (2007, സൈൻ ബുക്സ് ) കവിതാ സമാഹാരത്തിന്റെ പ്രകാശനം ശ്രീ.എ.ടി.വാസുദേവൻ നായർ നിർവഹിക്കുന്നു. ചലച്ചിത്ര നടനും എഴുത്തുകാരനുമായ ശ്രീ.വി.കെ.ശ്രീരാമൻ പുസ്തകം ഏറ്റുവാങ്ങി. കുരീപുഴ ശ്രീകുമാർ, പി.പി.രാമചന്ദ്രൻ, റഫീക് അഹമ്മദ്, കെ.സി. ഉമേഷ് ബാബു, വീരാൻ കുട്ടി, കെ.എ.മോഹൻദാസ് തുടങ്ങിയവർ പങ്കെടുത്തു.

continue
ചിലതരം വിരലുകൾ – രണ്ടാം പതിപ്പിന്റെ പ്രകാശനം

ചിലതരം വിരലുകൾ  (2007, സൈൻ ബുക്സ്) രണ്ടാം പതിപ്പിന്റെ പ്രകാശനം . സുഗതകുമാരി ടീച്ചർ നിർവഹിച്ചു. പുസ്തകപരിചയം. ഡോ. ദേശമംഗലം മാമകൃഷ്ണൻ. അധ്യക്ഷൻ: ഡി.വിനയചന്ദ്രൻ.  

continue
Articles-about-Sivadas-Purameri-Poems
ജീവിതം പോലെ, കവിതയും അവസാനിക്കുന്നില്ല – എം.ടി. വാസുദേവന്‍ നായര്‍

ശിവദാസ് പുറമേരിയുടെ 'ചിലതരം വിരലുകള്‍' എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തുകൊണ്ട് എം.ടി. നടത്തിയ പ്രസംഗം. തയ്യാറാക്കിയത്: കെ.ടി. ദിനേശ് കവിതയുടെ സര്‍ഗാത്മകതലങ്ങളെക്കുറിച്ച് പഠനം നടത്തിയിട്ടുള്ള ആളല്ല ഞാന്‍. എന്നാല്‍, കവിതയുടെ വികാസ പരിണാമങ്ങളെക്കുറിച്ച് എന്‍റെ വായനയിലൂടെ ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. കവിത എനിക്ക് ഇഷ്ടമാണ്. കവിത വായിക്കാറുണ്ട്. (more…)

continue
‘മനുഷ്യനെ പ്രതിഷ്ഠിച്ച കണ്ണാടികൾ’ പ്രകാശനം

ശിവദാസ് പുറമേരിയുടെ 'മനുഷ്യനെ പ്രതിഷ്ഠിച്ച കണ്ണാടികൾ' സാഹിത്യകാരൻ കെ. സച്ചിദാനന്ദൻ പ്രകാശനം ചെയ്തു മണ്ണിനോടും മനുഷ്യനോടും ചേർന്നു നിൽക്കുന്ന മുറുക്കവും തിളക്കവുമുള്ള കവിതകളാണ് ശിവദാസ് പുറമേരിയുടെ മനുഷ്യനെ പ്രതിഷ്ഠിച്ച കണ്ണാടികൾ എന്ന കാവ്യസമാഹാരം.

continue
ഭൂമിയെക്കുറിച്ച് രണ്ടു കവിതകൾ

1. ഭൂമി ഒരു പക്ഷിയുടെ പേര് ശൂന്യതയിലേക്ക് കൈവിട്ടു പോകാതെ സ്വന്തം കുഞ്ഞുങ്ങളെ ഉള്ളിലേക്ക് ഒതുക്കിപ്പിടിച്ച് ജീവ കണങ്ങളെ പോറ്റി വളർത്താൻ കറുപ്പും വെളുപ്പും കലർന്ന ചിറകുകൾ വീശി രാവും പകലുമായി സൂര്യനു ചുറ്റും പറന്നു കൊണ്ടിരിക്കുന്ന ജീവനുള്ള പക്ഷി. കണ്ണിലും നെഞ്ചിലും തിരിഞ്ഞു കൊത്തുന്നവരേയും ചേർത്തു പിടിച്ച് ചിറകു കുഴയാതെ പറന്നു കൊണ്ടിരിക്കുന്ന വലിയ പക്ഷി. (more…)

continue