Jan
10

എതിര്‍വാക്കുകള്‍

കവിതകള്‍

ആമയും മുയലും 'പന്തയമിനിയില്ല താല്‍പര്യം തീരേയില്ല; പോവുക നീ ചങ്ങാതീ' ആമ ഗൗരവം പൂണ്ടു 'തോല്‍ക്കുമെന്നുറപ്പുള്ളോര്‍ ഒഴിഞ്ഞുമാറും; പക്ഷേ പഴഞ്ചന്‍ വിജയത്തിന്‍ കഥയും പേറി ഇഴഞ്ഞു നീങ്ങിടുവാന്‍ നാണമില്ലല്ലോ കഷ്ടം' മുയലിന്‍ പ്രകോപനം ചിരിച്ചുതള്ളി…

continue
Sep
21

അവശിഷ്ടം

കവിതകള്‍

മെരുങ്ങിയേറെ ഞാന്‍ എങ്കിലുമോര്‍മയില്‍ മദിച്ചകാടിന്റെ നിഴല്‍പ്പാടുകള്‍. കൊഴിഞ്ഞു സ്വപ്‌നങ്ങളെങ്കിലും നീളുമീ വിലോഭനങ്ങളില്‍ വശംകെടുന്നേരം തികട്ടിയെത്തുന്നു പഴയഗന്ധങ്ങള്‍. മറന്നു ഭാഷകളെങ്കിലുമാളുകള്‍ പിരിഞ്ഞുപോകുന്ന നേരത്ത് പ്രാചീന ലിപികളാല്‍ പ്രാണനുഴിഞ്ഞിരിക്കുന്നു മറന്നുപോയ് വഴിയെങ്കിലും കൂടിന്റെ മടുത്തവൃത്തത്തി- ലൊരേപ്രദക്ഷിണം. വനനിലാവിന്റെ…

continue
Sep
20

‘മനുഷ്യനെ പ്രതിഷ്ഠിച്ച കണ്ണാടികൾ’ പ്രകാശനം

|, Video, കവിതകള്‍

ശിവദാസ് പുറമേരിയുടെ 'മനുഷ്യനെ പ്രതിഷ്ഠിച്ച കണ്ണാടികൾ' സാഹിത്യകാരൻ കെ. സച്ചിദാനന്ദൻ പ്രകാശനം ചെയ്തു മണ്ണിനോടും മനുഷ്യനോടും ചേർന്നു നിൽക്കുന്ന മുറുക്കവും തിളക്കവുമുള്ള കവിതകളാണ് ശിവദാസ് പുറമേരിയുടെ മനുഷ്യനെ പ്രതിഷ്ഠിച്ച കണ്ണാടികൾ എന്ന കാവ്യസമാഹാരം.

continue
Sep
18

ഭൂമിയെക്കുറിച്ച് രണ്ടു കവിതകൾ

|, കവിതകള്‍

1. ഭൂമി ഒരു പക്ഷിയുടെ പേര് ശൂന്യതയിലേക്ക് കൈവിട്ടു പോകാതെ സ്വന്തം കുഞ്ഞുങ്ങളെ ഉള്ളിലേക്ക് ഒതുക്കിപ്പിടിച്ച് ജീവ കണങ്ങളെ പോറ്റി വളർത്താൻ കറുപ്പും വെളുപ്പും കലർന്ന ചിറകുകൾ വീശി രാവും പകലുമായി സൂര്യനു ചുറ്റും…

continue